
ജ്യോതിഷത്തിലും ആത്മീയതയിലും സംഖ്യകൾക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. സംഖ്യകൾ വിശകലനം ചെയ്യുകയും പ്രവചനങ്ങൾ നടത്തുകയും അവയെക്കുറിച്ച് മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്ന ജ്യോതിഷമേഖലയാണ് സംഖ്യാശാസ്ത്രം അഥവാ ന്യൂമറോളജി, സംഖ്യാശാസ്ത്ര പ്രകാരം 2024 വർഷത്തിലെ ഓരോരുത്തരുടെയും ഫലങ്ങളാണ് ഈ ലേഖന പരമ്പരയിൽ.
ഭാഗ്യസംഖ്യ 4
2024ലെ ഭാഗ്യസംഖ്യ നാല് ലഭിച്ചവരുടെ ന്യൂമറോളജി പ്രവചനങ്ങൾ. ഏത് വർഷവും ഏത് മാസവും
4, 13, 22, 31എന്നീ തീയതികളിൽ ജനിച്ചവരുടെയെല്ലാം ഭാഗ്യസംഖ്യ ന്യൂമറോളജി പ്രകാരം '4' ആണ്.
ഭാഗ്യസംഖ്യ നാല് ലഭിച്ചിരിക്കുന്നവരുടെ മേൽ രാഹുവിന്റെ സ്വാധീനം കാണും.
ഇവർക്ക് 2024ൽ മാനസീക സമ്മർദ്ദം, ഉത്കണ്ഠ, ആശയക്കുഴപ്പം എന്നിവ ഉണ്ടാക്കും. കൂടാതെ പുതുവർഷം ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരിക്കും.
ഭാഗ്യസംഖ്യ നാല് ലഭിച്ചിരിക്കുന്നവർ ഭാവിയെക്കുറിച്ച് വലിയ സ്വപ്‌നങ്ങൾ സൂക്ഷിക്കുന്നു, മഹത്തായ കാര്യങ്ങൾ പലതും നേടാൻ ആഗ്രഹിക്കുന്നു, വിസ്മയകരമായ കാര്യങ്ങൾ നേടിയെടുക്കാൻ ആഗ്രഹിക്കുന്നു, പക്ഷേ പലപ്പോഴും അവരുടെ പരിശ്രമം കുറവായിരിക്കും.
അതായത് തങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചെടുക്കാനും സ്വപ്നങ്ങളിൽ സാത്ക്ഷാരം നേടാനോ തക്കവണ്ണമുള്ള പ്രവൃത്തികൾ ഇക്കൂട്ടരുടെ ഭാഗത്ത് നിന്നും ഉണ്ടാകില്ല. 2024-ൽ തങ്ങൾക്കും മറ്റുള്ളവർക്കും നല്ലത് മാത്രം ചെയ്യാൻ ആഗ്രഹിക്കുന്നു, എന്നാൽ അവരുടെ പ്രവർത്തനങ്ങളിൽ വിപരീത ഫലം ആയിരിക്കും ഉണ്ടാകുക, പക്ഷേ അവയെല്ലാം ഇക്കൂട്ടരുടെ കുറ്റങ്ങളും കുറവുകളും മാത്രം കൊണ്ട് ആയിരിക്കില്ല സംഭവിക്കുന്നത്.
ദാമ്പത്യ ജീവിതത്തിൽ വർഷത്തിന്റെ തുടക്കത്തിൽ ആശയ വിനിമയത്തിന്റെ അഭാവം നിമിത്തം നിങ്ങൾക്ക് ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം എന്നാൽ വർഷത്തിന്റെ മദ്ധ്യത്തിൽ അത് കുറെയൊക്കെ മെച്ചപ്പെടുന്നതായി കാണാം.
പ്രണയ ജീവിതത്തിലേക്ക് വരുമ്പോൾ ഈ വ്യക്തികൾക്ക് അവരുടെ പ്രണയ പങ്കാളികളുമായി ഒരു അകൽച്ച ഈ വർഷം അനുഭവപ്പെടും. പ്രവചനാതീതമായ ഒരു വ്യക്തിത്വം ഉണ്ടായിരിക്കും ഇത് നിങ്ങളുടെ കരിയർ, ബിസിനസ്, ഫിനാൻസ് എന്നിവയുടെ പ്ലസ്, മൈനസ് പോയിന്റ് ആയിരിക്കും.
കാരണം നിങ്ങളുടെ കരിയർ, വിദ്യാഭ്യാസം, ബിസിനസ് തുടങ്ങിയ കാര്യങ്ങളിൽ ചില സുപ്രധാന തീരുമാനങ്ങൾ എടുക്കാൻ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
പുതുവർഷത്തിൽ നിങ്ങളുടെ ജീവിതത്തിലെ വരാനിരിക്കുന്ന സമയങ്ങളിൽ ഈ തീരുമാനങ്ങൾ വലിയ സ്വാധീനം സൃഷ്ടിക്കുന്നതായിരിക്കും. അതിനാൽ ബുദ്ധിമാനായിരിക്കാനും മികച്ച തീരുമാനങ്ങൾ എടുക്കാനും ശ്രദ്ധിക്കണം, കാരണം ആ തീരുമാനങ്ങൾ നിങ്ങളുടെ കുടുംബ ജീവിതത്തെയും ബാധിക്കുന്നതാണ്.
രോഗദുരിതങ്ങളെക്കുറിച്ച് മുൻ ധാരണയില്ലായ്മയും, കൃത്യ സമയത്തുള്ള ചികിത്സയുടെ അഭാവം കാരണം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും.
കാര്യമായ പണ നിക്ഷേപങ്ങളോ തൊഴിൽപരമായ തീരുമാനങ്ങളോ എടുക്കുന്നതിന് മുൻപ് അതിയായ ജാഗ്രത പുലർത്തേണ്ടതും ശ്രദ്ധാപൂർവ്വമായ അന്വേഷണങ്ങൾ നടത്തേണ്ടതും അത്യാവശ്യമാണ്.
അതുപോലെ അനാവശ്യ നിക്ഷേപങ്ങളോ ആവശ്യമില്ലാത്തപ്പോൾ കരിയർ മാറുന്നതോ ഒഴിവാക്കണം. തെറ്റിദ്ധാരണകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പഠിക്കണം. സമനിലയും ഐക്യവും നിലനിർത്താൻ പ്രവർത്തിക്കണം. കൂടാതെ വഴക്കുകളിലും തർക്കങ്ങളിലും ഏർപ്പെടുന്നത് പോലുള്ള നിഷേധാത്മക ശീലങ്ങൾ ഉപേക്ഷിക്കണം.
പൊതു വർഷഫലം
ചിലപ്പോൾ ചില കാര്യങ്ങൾ ഉപേക്ഷിക്കുന്നതാണ് നല്ലത്. അതിനാൽ എപ്പോൾ സംസാരിക്കണം, എപ്പോൾ സംസാരിക്കരുത്, എപ്പോൾ കാര്യങ്ങൾ മുറുകെ പിടിക്കണം, എപ്പോൾ വിട്ടയക്കണം എന്നിവ പഠിക്കുക. ഏത് സംഗതിയിലും ഇടപെടുന്നതിനു മുന്നെ മൂന്ന് പ്രാവശ്യം ആലോചിക്കുകയും അനവസരത്തിലുള്ള സംസാരം ഒഴിവാക്കുകയും വേണം. പൊതുവെ പറഞ്ഞാൽ ഈ വർഷം ഭാഗ്യസംഖ്യ നാല് ലഭിച്ചിരിക്കുന്നവർക്ക് മികച്ച ഒന്നായിരിക്കില്ല.
പരിഹാരങ്ങൾ
1. രാഹു പ്രീതി വരുത്തുന്നത് ഉത്തമം ആണ്.
2. ഗോമേദകം ചെമ്പിലോ വെള്ളിയിലോ മോതിരമാക്കി ധരിക്കുന്നത് ഉത്തമം ആണ്.
3. മഞ്ഞ നിറത്തിലുള്ള വസ്ത്രാഭരണാദികൾ ഉപയോഗിക്കുക.
4.വിശ്വാസമുള്ളവർ തിങ്കളാഴ്ച സ്വന്തം ധർമ്മ ക്ഷേത്രത്തിലോ തൊട്ടടുത്തുള്ള നാഗരാജ ക്ഷേത്രത്തിലോ ദർശനം നടത്തുന്നത് ഉത്തമമാണ്.
5. ഏത് സംഗതിയ്ക്ക് പുറപ്പെടുമ്പോഴും കിഴക്ക് ദിക്കിലേക്ക് ഒമ്പത് ചുവടുകൾ നടന്നതിനു ശേഷം ഉദ്ദിഷ്ട ദിക്കിലേക്ക് പോവുക.
(തുടരും...)
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com.