
മോഹൻലാൽ ആലപിച്ച മലൈക്കോട്ടൈ വാലിബനിലെ റാക്ക് ഗാനം റിലീസ് ചെയ്തു. മോഹൻലാലാണ് ചിത്രത്തിന്റെ നായകൻ. ചിത്രത്തിന്റെ തിരക്കഥാകൃത്തായ പി.എസ്. റഫീഖാണ് ഗാനരചയിതാവ്. റാക്ക് സോംഗ് യാത്രികരുടെ രാത്രി വിശ്രമ കേന്ദ്രത്തിലെ ഒരു ഗാനമാണെന്ന് പി.എസ് . റഫീഖ് പറഞ്ഞു. ഈ ഗാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ലാലേട്ടന്റെ ശബ്ദത്തിൽ പുറത്തു വരുന്നു എന്നുള്ളതാണ്. സൊണാലി കുൽകർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒരുമിക്കുന്ന മലൈക്കോട്ടൈ വാലിബൻ ജനുവരി 25ന് തിയേറ്ററുകളിൽ എത്തും. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ ഉടമസ്ഥതയിലെ ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലെ സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലെ സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് നിർമ്മാതാക്കൾ. തിരക്കഥ പി.എസ് റഫീക്ക്, ക്യാമറ മധു നീലകണ്ഠൻ, സംഗീതം പ്രശാന്ത് പിള്ള, എഡിറ്റിംഗ് ദീപു ജോസഫ്, മേക്കപ്പ് റോണക്സ് സേവ്യർ, പി.ആർ.ഒ പ്രതീഷ് ശേഖർ.