bank-of-baroda
ബാങ്ക് ഒഫ് ബറോഡ

കൊച്ചി​: മുൻനിര പൊതുമേഖലാ ബാങ്കുകളിൽ ഒന്നായ ബാങ്ക് ഒഫ് ബറോഡ എൻ. ആർ.ഒ ടേം ഡെപ്പോസിറ്റുകൾ ഉൾപ്പെടെയുള്ള ആഭ്യന്തര റീട്ടെയിൽ ടേം നിക്ഷേപങ്ങളുടെ പലിശ നിരക്ക് 0.10 ശതമാനം മുതൽ 1.25 വരെ ഉയർത്തി​.

2023 ഡിസംബർ 29 മുതൽ പ്രാബല്യത്തിൽ വരുന്ന വിവിധ മെച്യൂരിറ്റി ബക്കറ്റുകളിൽ . 2 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് ഈ നിരക്കുകൾ ബാധകമാണ്.

റീടെയി​ൽ ടേം ഡെപ്പോസിറ്റ് നിരക്കുകൾ വർദ്ധിപ്പിക്കാനുള്ള തീരുമാനം ഉപഭോക്താക്കൾക്ക് ഉയർന്ന മൂല്യം വാഗ്ദാനം ചെയ്യുന്നതിനുള്ള ബാങ്കി​ന്റെ പ്രതിബദ്ധതയെ വെളി​പ്പെടുത്തുന്നുവെന്ന് എൻ.ആർ.ഐ ബിസിനസ് ചീഫ് ജനറൽ മാനേജർ രവീന്ദ്ര സിംഗ് നേഗി പറഞ്ഞു.

ബാങ്ക് ഒഫ് ബറോഡയുടെ നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കൾക്ക് ഉയർന്ന നിരക്കുകൾ പ്രയോജനപ്പെടുത്താനും ഇന്ത്യയിലുടനീളമുള്ള ബാങ്കിന്റെ ഏതെങ്കിലും ശാഖകൾ വഴി എഫ്.ഡി​ തുറക്കാനും കഴിയും. ബാങ്കിന്റെ മൊബൈൽ ആപ്പ് (ബോബ് വേൾഡ്)/ നെറ്റ് ബാങ്കിംഗ് (ബോബ് വേൾഡ് ഇന്റർനെറ്റ്) വഴി നിലവിലുള്ള ഉപഭോക്താക്കൾക്കും ഓൺലൈൻ എഫ്.ഡി​ തുറക്കാൻ കഴി​യും.