
തൃശൂര്‍: ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റില്‍ മോഷണം. തൃശൂര്‍ എടമുട്ടത്തെ ബെവ്‌കോ ഔട്ട്‌ലെറ്റില്‍ നിന്നാണ് 65000 രൂപ വിലവരുന്ന വിവിധ ബ്രാന്‍ഡുകളുടെ മദ്യം മോഷണം പോയത്. മുളക്‌പൊടി വിതറിയ ശേഷമാണ് മോഷണം നടത്തിയത്.
വെള്ളിയാഴ്ച രാവിലെ മുഖമൂടി ധരിച്ചെത്തിയ യുവാക്കളുടെ സംഘമാണ് മോഷണം നടത്തിയത്. സംഭവത്തില്‍ തൃശൂര്‍ വലപ്പാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാവിലെ ഔട്ട്ലെറ്റ് തുറക്കാന്‍ ജീവനക്കാര്‍ എത്തിയപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്. ഫോറന്‍സിക്ക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്.