sobhitha
ശോഭിത ധൂലി പാല

കൊച്ചി​: സെലിബ്രിറ്റിയും അഭിനേത്രിയുമായ ശോഭിത ധൂലി പാലയെ ഭീമ ജൂവൽസ് ബ്രാൻഡ് അംബാസഡറായി​ അവതരിപ്പിച്ചു.

'മെയ്ഡ് ടു സെലിബ്രേറ്റ് യു" എന്ന ക്യാമ്പയിൻ വഴിയാണ് പുതി​യ ബ്രാൻഡ് അംബാസഡറെ അവതരി​പ്പി​ച്ചത്.

ഒരു നൂറ്റാണ്ടോളം വരുന്ന പാരമ്പര്യമുള്ള സ്വർണ, ഡയമണ്ട് ആഭരണങ്ങളുടെ റീട്ടെയി​ൽ മേഖലയിലെ പ്രമുഖ ബ്രാൻഡായ ഭീമാ ജുവൽസിന് ഇന്ത്യയിലും യു.എ.ഇയിലുമായി 60ലേറെ സ്റ്റോറുകളുണ്ട്.

ഭീമ ജുവൽസി​ന്റെ വികസനത്തിന്റെ നാഴികക്കല്ലായാണ് സെലിബ്രിറ്റിയും അഭിനേത്രിയുമായ ശോഭിത ധൂലിപാലയെ അവതരി​പ്പി​ക്കുന്നത്.
ബ്രാൻഡ് അംബാസഡറായി അഭിനേത്രി ശോഭിതയെ അവതരി​പ്പി​ക്കുന്നതി​ൽ അതിയായ സന്തോഷമുണ്ടെന്ന് ഭീമ ജുവൽസ് മാനേജിംഗ് ഡയറക്ടർ അഭിഷേക് ബിന്ദുമാധവ് പറഞ്ഞു.

ശോഭിതയുമായുള്ള ഞങ്ങളുടെ ബന്ധം ആരംഭിക്കുന്നത് ഒരു പുതിയ ടെലിവിഷൻ കൊമേഴ്സ്യലിലൂടെ ആണ്. വജ്രങ്ങൾക്ക് സ്ത്രീകളുടെ ജീവി​തത്തി​ലുള്ള പ്രധാന്യത്തെ പുനർനിർവചിക്കുന്നതാണ് ഏറ്റവും പുതിയ പരസ്യമായ മെയ്ഡ് ടു സെലിബ്രേറ്റ് യു.
ഭീമ ജൂവൽസ് കുടുംബത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ശോഭിത ധൂലി പാല പറഞ്ഞു. . ഏകദേശം ഒരു നൂറ്റാണ്ടോളം നീണ്ടുനിൽക്കുന്ന ബ്രാൻഡിന്റെ പാരമ്പര്യം, വിശ്വാസ്യത, പരിശുദ്ധി, കരകൗശല നൈപുണ്യം എന്നിവയുടെ അതിനെ വേറിട്ടു നിർത്തുന്നു. ഭീമാ ജൂവൽസ് ഉയർത്തിപ്പിടിക്കുന്ന പ്രതിബദ്ധതയും മൂല്യങ്ങളും തീർച്ചയായും പ്രശംസനീയമാണെന്നും അവർ പറഞ്ഞു.
ഡിസംബറിൽ ലൈഫ്സ്റ്റൈൽ ആൻഡ്ലൈറ്റ് വെയ്റ്റ് ഡയമണ്ട് ജുവലറി വിഭാഗത്തിൽ ഭീമ ജുവൽസ് ആകർഷകമായ കളക്ഷനുകളാണ് അവതരിപ്പിച്ചിട്ടുള്ളത്, പുതിയ കളക്ഷനുകൾക്ക് പുറമേ, ഡയമണ്ട് ആഭരണങ്ങൾക്ക് എക്സ്ക്ലൂസീവ് ഇൻ-സ്റ്റോർ പ്രമോഷനുകളും ആകർഷകമായ ഓഫറുകളും ഭീമ ജുവൽസ് അവതരിപ്പിച്ചിട്ടുണ്ട്.