
കൊല്ലം: മകന്‍ അച്ഛനെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. കൊല്ലം മാങ്ങാട് മൂന്നാംകുറ്റിയില്‍ ആണ് സംഭവം. താവിട്ടുമുക്ക് ഇന്ദ്രനീലത്തില്‍ രവീന്ദ്രനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മകന്‍ അഖിലിനെ പൊലീസ് അറസ്റ്റ് ചെയിതിട്ടുണ്ട്.
പിതാവുമായി തര്‍ക്കവും വാക്കേറ്റവുമുണ്ടായതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കൊലപാതകം നടന്നത്. രവീന്ദ്രനും അഖിലും കടയില്‍ ഒരുമിച്ചുണ്ടായിരുന്നു. ഈ സമയത്താണ് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായത്.
വാക്കേറ്റം മൂര്‍ച്ഛിച്ചതോടെ പ്രകോപിതനായ അഖില്‍ കടയില്‍ സൂക്ഷിച്ചിരുന്ന ഇരുമ്പ് ചുറ്റിക ഉപയോഗിച്ച് പിതാവിന്റെ തലയില്‍ ശക്തിയായി അടിക്കുകയായിരുന്നു. രവീന്ദ്രനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
മകന് ഒപ്പം കടയില്‍ ജോലി ചെയ്യുകയായിരുന്ന ജീവനക്കാരിയേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.