thrissur-pooram

തിരുവനന്തപുരം : തൃശൂർ പൂരം പ്രതിസന്ധിക്ക് ഒടുവിൽ പരിഹാരമായി. പൂരം പ്രദർശന നഗരിയുടെ വാടകയായി കഴിഞ്ഞതവണത്തെ നിരക്കായ 42 ലക്ഷം മതിയെന്ന് സർക്കാർ വ്യക്തമാക്കി. മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. പ്രദർശന നഗരിയുടെ തറവാടക കൂട്ടേണ്ടതില്ലെന്നും യോഗത്തിൽ ധാരണയായി. ഇതോടെയാണ് ഒരു മാസത്തിലേറെയായി നിലനിന്ന പ്രതിസന്ധി തീർന്നത്. തീരുമാനത്തിന് മുഖ്യമന്ത്രി പിണറായി വിജയന് തിരുവമ്പാടി,​ പാറമേക്കാവ് ദേവസ്വങ്ങൾ നന്ദി അറിയിച്ചു.

രണ്ടുകോടി ഇരുപത് ലക്ഷം രൂപ തറവാടക വേണമെന്ന കൊച്ചിൻ ദേവസ്വം ബോർഡിന്റെ നിലപാട് തള്ളിയാണ് കഴിഞ്ഞ തവണത്തെ തുക ഇക്കൊല്ലവും നൽകിയാൽ മതിയെന്ന് യോഗം തീരുമാനിച്ചത്. തുക സംബന്ധിച്ച് പൂരം കഴിഞ്ഞ ശേഷം ചർച്ച തുടരും. തിരുവമ്പാടി,​ പാറമേക്കാവ് ദേവസ്വങ്ങളും കൊച്ചിൻ ദേവസ്വം ബോർഡ് അംഗങ്ങളും തൃശൂർ ജില്ലയിലെ മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു.


തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം പ്രതിനിധികൾ,​ മന്ത്രിമാരായ കെ.രാധാകൃഷ്ണൻ,​ കെ. രാജൻ,​ ആർ. ബിന്ദു,​ കൊച്ചിൻ ദേവസ്വം ബോർഡംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.