pocso

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം ശാരീരികമായി പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്താണ് കേസിനാസ്പദമായ സംഭവം നടന്നത്.

മദ്യം നല്‍കിയ ശേഷം പെണ്‍കുട്ടി അബോധാവസ്ഥയിലാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് മൂന്ന് പേരും ചേര്‍ന്ന് പീഡനത്തിന് ഇരയാക്കിയത്. പെണ്‍കുട്ടിയുടെ കാമുകന്‍ ആഷിഖ് ആണ് കേസിലെ ഒന്നാം പ്രതി. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ അനീഷ്, പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാള്‍ എന്നിവര്‍ ചേര്‍ന്നാണ് പീഡനം നടത്തിയത്.

വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. ഉപദ്രവത്തിന് ഇരയായ കാര്യം പെണ്‍കുട്ടി തന്നെയാണ് വീട്ടില്‍ പറഞ്ഞത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പ്രതികള്‍ക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയതായി പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.