
അയോദ്ധ്യ: പ്രധാനമന്ത്രി നരേന്ദ്ര മോദി അയോദ്ധ്യയിലെത്തി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് മോദിയെ സ്വീകരിച്ചത്. 15,700 കോടി രൂപയുടെ നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും മറ്റ് നിരവധി പദ്ധതികളുടെ തറക്കല്ലിടൽ ചടങ്ങും അദ്ദേഹം നിർവഹിക്കും. ഇതിൽ 11,100 കോടിയുടെ വികസന പദ്ധതികളും അയോദ്ധ്യയിലാണ് നടക്കുന്നത്.
ജനുവരി 22 ന് നടക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്ക്ക് മുന്നോടിയായിട്ടാണ് പ്രധാനമന്ത്രി അയോദ്ധ്യയിലെത്തിയത്. ക്ഷേത്രത്തിലേക്ക് റോഡ് ഷോ ആയിട്ടാണ് അദ്ദേഹം സഞ്ചരിക്കുന്നത്. റോഡുകളെല്ലാം അലങ്കരിച്ച് മോദിക്ക് ഗംഭീര സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ തെരുവുകളിൽ രാമഭക്തി ഗാനവും കേൾക്കാം.

ആറ് വന്ദേ ഭാരത്, രണ്ട് അമൃത് ഭാരത് ട്രെയിനുകൾ, മറ്റ് റെയിൽ പദ്ധതികളും മോദി ഫ്ളാഗ് ഓഫ് ചെയ്യും. കൂടാതെ അയോദ്ധ്യ വിമാനത്താവളം, മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്താവളം, അയോദ്ധ്യ ധാം ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ എന്നിവ അദ്ദേഹം ഉദ്ഘാടനം ചെയ്യും.
രാമക്ഷേത്രത്തിൽ നിന്ന് ഏകദേശം പത്ത് കിലോമീറ്റർ അകലെയാണ് മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഈ വിമാനത്താവളത്തിന് മര്യാദാപുരുഷോത്തം ശ്രീരാം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന പേര് നൽകാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.
#WATCH | Visuals from the Maharishi Valmiki International Airport Ayodhya Dham, in Ayodhya, Uttar Pradesh
— ANI (@ANI) December 30, 2023
Prime Minister Narendra Modi will today inaugurate the newly built Ayodhya Airport. pic.twitter.com/CPiovpCFgM