
സ്റ്റാർ മാജിക്കിലൂടെ മലയാളികളുടെ പ്രിയപ്പെട്ട അവതാരകയായി മാറിയ താരമാണ് ലക്ഷ്‌മി നക്ഷത്ര. ഇപ്പോൾ നിരവധി ഉദ്ഘാടന വേദികളിലും താരത്തിന്റെ സാന്നിദ്ധ്യമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ ലക്ഷ്‌മി നക്ഷത്രയുടെ യുട്യൂബ് ചാനൽ നിരവധി പേരാണ് പിന്തുടരുന്നത്.
2.19 മില്യൺ സബ്സ്ക്രൈബേഴ്സ് താരത്തിന്റെ യുട്യൂബ് ചാനലിനുണ്ട്. ലക്ഷ‌്മി പങ്കുവച്ച പുതിയ വീഡിയോയാണ് ഇപ്പോൾ വെെറലാകുന്നത്. അന്തരിച്ച നടൻ കൊല്ലം സുധിയുടെ വീട്ടിൽ ക്രിസ്തുമസ് ആഘോഷിക്കുന്ന വീഡിയോയാണ് അത്.
സുധിയുടെ വേർപാട് സംഭവിച്ച് ഏഴ് മാസം മാത്രമെ ആയിട്ടുള്ളു. ആ ദുഃഖം കുറച്ച് നേരമെങ്കിലും മറന്ന് അവരെ ഒന്ന് സന്തോഷിപ്പിക്കാനാണ് അവിടെ ക്രിസ്തുമസ് ആഘോഷിക്കുന്നതെന്ന് ലക്ഷ്‌മി പറഞ്ഞു. സുധിയുടെ കുടുംബത്തിനായി സമ്മാനം വാങ്ങുന്നതും വീഡിയോയിൽ കാണാം.
രണ്ട് ഭാഗമായിട്ടാണ് വീഡിയോ എടുത്തിരിക്കുന്നത്. ഇപ്പോൾ പങ്കുവച്ച വീഡിയയിൽ സുധിയുടെ വീട്ടിൽ എത്തുന്നത് വരെയുള്ളൂ. വീഡിയോ പങ്കുവച്ച് കുറച്ച് സമയത്തിനുള്ളിൽ തന്നെ എല്ലാവരുടെയും ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്. ഇപ്പോൾ യുട്യൂബിൽ ട്രെൻഡിംഗിൽ രണ്ടാം സ്ഥാനത്താണ്. നിരവധി കമന്റും ലെെക്കും ലഭിക്കുന്ന വീഡിയോ ഇതുവരെ വൺ മില്യൺ പേരാണ് കണ്ടത്.