aniesh-upaasana

ഒരു വാഷിംഗ് മെഷീൻ വാങ്ങി പണികിട്ടിയ കാര്യം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച് സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന. ഇടപ്പള്ളിയിലുള്ള ഒരു പ്രമുഖ ബ്രാൻഡിന്റെ ഷോപ്പിൽ നിന്ന് പത്തുവർഷം ഗ്യാരന്റി വാഗ്ദാനം ചെയ്യുന്ന വാഷിംഗ് മെഷീൻ വാങ്ങിയെന്നും എന്നാൽ സർവീസിന് ശേഷവും അത് പ്രവർത്തനയോഗ്യമല്ലാതായെന്നും അനീഷ് പരാതിപ്പെടുന്നു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായകന്റെ വിമർശനം.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പെട്ടു1f612

എടപ്പള്ളിയിലുള്ള നന്തിലത്ത് G മാർട്ടുകാരന്റെ ഒരു തള്ളൽ..

"10 വർഷം വാറന്റി ആണ് സാറേ..കണ്ണടച്ച് വിശ്വസിക്കാം..."

വിശ്വസിച്ചു..!

വാങ്ങിയിട്ട് 2 വർഷം കഴിഞ്ഞപ്പോഴേക്കും

വിളക്ക് പണയം വെച്ച പോലെ ഇപ്പൊ മൂലയിൽ ഇരിപ്പുണ്ട്..

സർവീസ് സെന്ററിൽ വിളിച്ചപ്പോ ഒരാഴ്ചയ്ക്ക് ശേഷം അവരൊരു സർവീസ് രാജാവിനെ വിട്ടു..

"സാർ..ബോർഡ് മാറ്റണം..പിന്നെ ഒരു കുഴപ്പവും ഉണ്ടാവില്ല.."

അങ്ങനെ ബോർഡ് മാറ്റി..

"സാർ..ഇപ്പൊ ഓക്കേ അല്ലേ..റിവ്യൂ ഇട്ടേക്കണേ..''

"ഒരാഴ്ച ഒന്ന് ഓടിക്കോട്ടെ രാജാവെ..എന്നിട്ട് റിവ്യൂ ഇടാം" ഞാൻ..

വീണ്ടും രാജാവും മന്ത്രിമാരും തുടർച്ചയായി വിളിച്ചു കൊണ്ടേയിരുന്നു..

"സാർ റിവ്യൂ ഇടാമോ..?"

പക്ഷെ 4 ദിവസം കൊണ്ട് വീണ്ടും വാഷിംഗ് മെഷീൻ പഴയ രീതിയിൽ തന്നെയായി...

"No response from service centre.."

ഇതാണ് ഇപ്പോഴത്തെ അവസ്ഥ..!

haier ന്റെ വാഷിംഗ് മെഷീൻ ഒട്ടും നല്ലതല്ല..

സർവീസ് ടീം അതിലും മോശമാണ്.