
ന്യൂയോർക്ക്: അമേരിക്കയിലെ സമ്പന്നരായ ഇന്ത്യൻ ദമ്പതികളെയും അവരുടെ മകളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. യു എസിലെ മസാച്യുസെറ്റ്സിലെ അഞ്ച് മില്യൺ ഡോളർ വിലമതിക്കുന്ന ആഡംബര വസതിയിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാകേഷ് കമാൽ (57), ഭാര്യ ടീന (54), അവരുടെ 18കാരിയായ മകൾ അരിയാന എന്നിവരാണ് മരിച്ചത്. രാത്രി 7.30നാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. വിട്ടിലെ ചില പ്രശ്നങ്ങളാണ് മരണകാരണമെന്ന് ജില്ലാ അറ്റോർണി പറഞ്ഞു. രാകേഷ് കമാലിന്റെ മൃതദേഹത്തിന് അടുത്ത് നിന്ന് തോക്ക് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവരെ ആരെങ്കിലും വെടിവച്ചതാണോയെന്ന് വ്യക്തമല്ല.
മെഡിക്കൽ എക്സാമിനറുടെ വിശദീകരണം വന്നാൽ മാത്രമേ ആത്മഹത്യയാണോ കൊലപാതകമാണോയെന്നറിയാൻ കഴിയു. മരിച്ച ദമ്പതികൾ സമീപ വർഷങ്ങളിൽ സാമ്പത്തിക പ്രശ്നങ്ങൾ നേരിട്ടതായി രേഖകളുണ്ട്. രണ്ട് മൂന്ന് ദിവസമായി ഒരു വിവരവുമില്ലാത്തതിനാൽ ബന്ധുക്കൾ എത്തി പരിശോധിച്ചപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടത്.