
അയോദ്ധ്യ: ലോകം മുഴുവൻ ജനുവരി ഇരുപത്തിരണ്ടിനായി കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോദ്ധ്യ പ്രതിഷ്ഠ ദിനമാണ് ജനുവരി ഇരുപത്തിരണ്ട്. താനും കൗതുകത്തോടെ ആ ദിവസത്തിനായി കാത്തിരിക്കുകയാണെന്ന് മോദി വ്യക്തമാക്കി.
പ്രതിഷ്ഠാ ദിനം വീടുകളിലും ആഘോഷിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. രാമക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുമ്പോൾ വീടുകളിൽ വിളക്ക് കത്തിച്ച് ആഘോഷിക്കണമെന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നത്.
ജയ്ശ്രീറാം വിളിച്ചുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. അയോദ്ധ്യയിലെ വികസനം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മോദി കൂട്ടിച്ചേർത്തു. മോദി അൽപം മുമ്പ് രണ്ട് അമൃത് ഭാരത്, ആറ് വന്ദേ ഭാരത് ട്രെയിനുകൾ ഫ്ളാഗ് ഓഫ് ചെയ്‌തിരുന്നു. റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേ പ്രധാനമന്ത്രി റോഡ്‌ഷോ നടത്തി,
കൂടാതെ വിമാനത്താവളത്തിന്റെ ഉദ്ഘാടനവും നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസംബർ 30 ചരിത്രത്തിന്റെ ഭാഗമായ ദിവസമാണെന്നും മോദി പറഞ്ഞു. അയോദ്ധ്യയിൽ തുടങ്ങുന്നത് ഉത്തർപ്രദേശിന്റെയും രാജ്യത്തിന്റെയും കുതിപ്പിന്റെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു.
#WATCH | Prime Minister Narendra Modi inaugurates the Ayodhya Dham Junction railway station, in Ayodhya, Uttar Pradesh
— ANI (@ANI) December 30, 2023
Developed at a cost of more than Rs 240 crore, the three-storey modern railway station building is equipped with all modern features like lifts, escalators,… pic.twitter.com/oJMFLsjBnp