plane

ന്യൂഡൽഹി: ബീഹാറിൽ മേൽപാലത്തിനടിയിൽ വിമാനം കുടുങ്ങി ഗതാഗത തടസം നേരിട്ടു. മുംബയിൽ നിന്നും ആസാമിലേക്ക് ട്രെയിലർ ട്രക്കിൽ വിമാനം കൊണ്ടുപോകുന്നതിനിടയിലാണ് ബീഹാറിലെ മോത്തിഹരിയിലുളള മേൽപാലത്തിനടിയിലായി കുടുങ്ങിപോകുകയായിരുന്നു. ഇതോടെ ഗതാഗതം പൂർണമായും തടസപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

നഗരത്തിലെ ഗതാഗതം സ്തംഭിച്ച ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം തന്നെ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. വിവരമറിഞ്ഞ് കാഴ്ചകൾ കാണാൻ ആയിരക്കണക്കിന് ആളുകളാണ് സംഭവസ്ഥലത്ത് തടിച്ചുകൂടിയത്. ഇതോടെ ഗതാഗതം പുനഃക്രമീകരിക്കുന്നതിനായി പൊലീസും എത്തിച്ചേർന്നു. തുടർന്ന് പൊലീസിന്റെ നേതൃത്വത്തിൽ നാട്ടുകാരും മറ്റുസഞ്ചാരികളും ചേർന്ന് ട്രക്കിനെ മാറ്റുകയായിരുന്നു.

#Plane gets stuck under bridge while being transported in #Bihar's Motihari#बिहार के #मोतिहारी में एक हवाई जहाज पिपराकोठी ओवर ब्रिज में फंस गया. इससे सड़क पर ट्रैफिक जाम हो गया। ट्रक ड्राइवर और स्थानीय लोगों की मदद से #विमान के स्क्रैप को बाहर निकाला गया।इस बीच जिसे भी पुल के… pic.twitter.com/e6Xqu9RsuQ

— Neeraj Ranjan (@NeerajRanjan84) December 29, 2023

അതേസമയം, ട്രക്ക് ഡ്രൈവറുടെ അശ്രദ്ധയാണ് സംഭവത്തിന് കാരണമായതെന്നാണ് അധികൃതർ പറയുന്നത്. പാലത്തിന്റെയും വിമാനത്തിന്റെയും ഉയരങ്ങൾ മനസിലാക്കിയിരുന്നുവെങ്കിൽ പ്രശ്നമുണ്ടാകില്ലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ വർഷവും സമാനസംഭവം നടന്നിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ ബപാട്ട്ല ജില്ലയിലുളള ഒരു റോഡിൽ വിമാനം കുടുങ്ങിപ്പോയിട്ടുണ്ട്. കൊച്ചിയിൽ നിന്നും ഹൈദ്റാബാദിലേക്ക്‌ ട്രെയിലർ ട്രക്കിൽ കൊണ്ടുപോയിരുന്ന വിമാനമാണ് റോഡിൽ കുടുങ്ങിയത്. 2022 നവംബറിലായിരുന്നു സംഭവം.