
തിരുവനന്തപുരം: ഡിസംബർ 31ന് സംസ്ഥാന വ്യാപകമായി പ്രൈവറ്റ് പെട്രോൾ പമ്പുകൾ അടച്ച് സൂചന സമരം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കെ എസ് ആർ ടി സിയുടെ ഉടമസ്ഥതയിലുള്ള 14 യാത്രാ ഫ്യൂവൽസ് ഔട്ട്‌ലെറ്റുകളും (ഈസ്റ്റ് ഫോർട്ട്, വികാസ്ഭവൻ, കിളിമാനൂർ, ചടയമംഗലം, പൊൻകുന്നം, ചേർത്തല, മാവേലിക്കര, മൂന്നാർ, മൂവാറ്റുപുഴ, പറവൂർ, ചാലക്കുടി, തൃശൂർ, ഗുരുവായൂർ, കോഴിക്കോട്) എന്നത്തേയും പോലെ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് കെ എസ് ആർ ടി സി അറിയിച്ചു. ഈ സേവനം പൊതുജനങ്ങൾക്ക് പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്.
പെട്രോൾ പമ്പുകൾക്ക് നേരെ നടക്കുന്ന ഗുണ്ടാ ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് നാളെ സംസ്ഥാന വ്യാപകമായി പ്രൈവറ്റ് പെട്രോൾ പമ്പുകൾ അടച്ച് സൂചന സമരം പ്രഖ്യാപിച്ചിരിക്കുന്നത്. രാത്രി എട്ട് മണി മുതൽ ജനുവരി ഒന്ന് പുലർച്ചെ ആറ് വരെയാണ് പെട്രോൾ പമ്പുകൾ അടച്ചിടുക.