
മെഗാസ്റ്റാർ മമ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചരണം നടത്തിയ ഒരാളുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 2024ൽ കേരളത്തിൽ വരേണ്ട മാറ്റങ്ങൾ എന്ന വിഷയത്തിൽ ഒരു യൂട്യൂബ് ചാനൽ നടത്തിയ പബ്ലിക് റെസ്‌പോൺസിനിടയിലായിരുന്നു സംഭവം.
മമ്മൂട്ടി മരിക്കണം എന്നായിരുന്നു സനോജ് എന്നയാളുടെ മറുപടി. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഇയാൾക്കെതിരെ മമ്മൂട്ടി ഫാൻസ് അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിദ്വേഷ പ്രചാരണത്തിൽ മാപ്പ് പറഞ്ഞിരിക്കുകയാണ് സനോജ്. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്.
'ഇന്നലെ മദ്യത്തിന്റെ ലഹരിയിൽ പറഞ്ഞുപോയതാണ്. മമ്മൂട്ടിയോടും മകനോടും കുടുംബത്തോടും പൊതുസമൂഹത്തോടും ഞാൻ മാപ്പ് ചോദിക്കുന്നു. രണ്ട് ദിവസമായി ഞാൻ കിടന്നുറങ്ങിയിട്ട്.'- എന്നാണ് സനോജ് എന്നയാൾ വീഡിയോയിൽ പറയുന്നത്.