sandwich

ന്യൂഡൽഹി: വിമാനത്തിൽ വിളമ്പിയ സാൻഡ്‌വിച്ചിൽ നിന്ന് പുഴുവിനെ കിട്ടിയെന്ന പരാതിയുമായി യുവതി. ഡൽഹിയിൽ നിന്ന് മുംബയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് സംഭവം. ഇൻസ്റ്റഗ്രാമിലൂടെയാണ് യുവതി ദുരനുഭവം വെളിപ്പെടുത്തിയത്.

View this post on Instagram

A post shared by Dietitian Kushboo Gupta | Mindful Eating Coach (@little__curves)

സാൻഡ്‌വിച്ചിൽ പുഴുവിനെ കണ്ട വിവരം യുവതി ഉടൻ തന്നെ അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ കുട്ടികളടക്കമുള്ള മറ്റ് യാത്രക്കാർക്ക് സാൻഡ്‌വിച്ച് വിളമ്പുന്നത് അവർ തുടർന്നു. ഇതുകഴിച്ച് ആർക്കെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നെന്ന് യുവതി ചോദിക്കുന്നു.

ഔദ്യോഗികമായി പരാതി നൽകുമെന്നും യുവതിയുടെ കുറിപ്പിൽ പറയുന്നു. അതേസമയം, സംഭവം വിവാദമായതോടെ ഇൻഡിഗോ യുവതിയോട് മാപ്പ് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തെക്കുറിച്ച് പരിശോധിച്ചുവരികയാണെന്നും തക്ക നടപടി സ്വീകരിക്കുമെന്നും ഇൻഡിഗോ പ്രസ്താവനയിലൂടെ അറിയിച്ചു.