
പത്തനംതിട്ട : പത്തനംതിട്ട മൈലപ്രയിൽ വൃദ്ധനെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലപ്ര സ്വദേശിയും വ്യാപാരിയുമായ ജോർജ് ഉണ്ണുണ്ണിയാണ് (72) മരിച്ചത്. വായിൽ തുണി തിരുകി കൈകാലുകൾ കെട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി,
കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്, കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം മാത്രമേ വിശദാംശങ്ങൾ വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.
മൈലപ്രയിൽ സ്റ്റേഷനറി സാധനങ്ങളും പലവ്യജ്ഞനങ്ങളും വിൽക്കുന്ന കടയിലാണ് സംഭവം. വർഷങ്ങളായി മൈലപ്രയിൽ കട നടത്തി വരികയായിരുന്നു ജോർജ് ഉണ്ണുണ്ണി.
കടയിലെ സി.സി ടിവിയുടെ ഹാർഡ് ഡിസ്ക് കാണാനില്ലെന്നാണ് വിവരം. . മോഷണശ്രമത്തിനിടെയുള്ള കൊലപാതകമാണെന്നാണ് സംശയിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് അന്വേഷണം,