test

കേപ് ടൗൺ: ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ മുൻനിര ഇന്ത്യൻ താരത്തിന് പരിക്ക് ഭീഷണി. ഓൾറൗണ്ടർ ശാർദ്ദുൽ ഠാക്കൂറിനാണ് പരിശീലനത്തിനിടെ തോളിൽ പന്ത് പതിച്ച് പരിക്കേറ്റത്. കോച്ച് വിക്രം രാത്തോഡ് എറിഞ്ഞ പന്ത് ഠാക്കൂറിന്റെ തോളിൽ വന്ന് കൊള്ളുകയായിരുന്നു. തോളിൽ സ്‌ട്രാപ്പ് കെട്ടി പരിശീലനസ്ഥലത്ത് വേദനയോടെ ഇരിക്കുന്ന ഠാക്കൂറിന്റെ വീഡിയോ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ജനുവരി മൂന്നിനാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ആരംഭിക്കുക. താരത്തിന്റെ പരിക്ക്ആ ഗുരുതരമാണോ എന്ന് ഇതിനകം വ്യക്തമായിട്ടില്ല. ആവശ്യമെങ്കിൽ സ്‌കാനിംഗ് അടക്കം നടത്തും.ഇതിന് ശേഷമേ പരിക്ക് പ്രശ്‌നമുള്ളതാണോ എന്ന് പറയാനാകൂ. ഇടത്കൈയിലാണ് ഠാക്കൂറിന് പന്തുകൊണ്ട് പരിക്കേറ്റത്.

ആദ്യ ടെസ്റ്റിൽ ഇന്നിംഗ്‌സിനും 32 റൺസിനുമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടത്. ബാറ്റിംഗിലും ബൗളിംഗിലും തികഞ്ഞ പരാജയമായിരുന്നു ഠാക്കൂർ. ആദ്യ ഇന്നിംഗ്‌സിൽ 24 റൺസ് നേടിയ താരം രണ്ടാം ഇന്നിംഗ്‌സിൽ രണ്ട് റൺസ് മാത്രം നേടി വീണു. ബൗളിംഗിൽ 19 ഓവറുകളിൽ 101 റൺസ് വഴങ്ങിയ താരം ഒരേയൊരു വിക്കറ്റാണ് നേടിയത്. വിദേശ മണ്ണിൽ ഇന്ത്യയ്‌ക്ക് ഇതുവരെ വിജയം നേടാനാകാത്ത ഏക 'സേനാ' രാജ്യം ദക്ഷിണാഫ്രിക്കയാണ്. ആദ്യ ടെസ്റ്റ് തോറ്റതോടെ രണ്ട് മത്സര പരമ്പര ഇന്ത്യ വീണ്ടും കൈവിട്ടു.

STORY | Shardul Thakur gets hit on shoulder at nets in South Africa

READ: https://t.co/CCreEtNC8Q

VIDEO: #INDvsSA pic.twitter.com/4357zyDm3J

— Press Trust of India (@PTI_News) December 30, 2023