
ഇംഫാൽ : മണിപ്പൂരിലെ മൊറേ ടൗണിൽ അജ്ഞാത സംഘം പൊലീസിന് നേരെ വെടിയുതിർത്തു. ഒരാൾക്ക് പരിക്കേറ്റു. ഐ.ഇ.ഡി പ്രയോഗിച്ചു.
ഇംഫാൽ-മോറെ റോഡിലെ എം ചഹ്‌നൗ വില്ലേജ് സെക്ഷൻ മുറിച്ചുകടക്കുന്നതിനിടെയായിരുന്നു ആക്രമണം. പ്രദേശത്തെ രണ്ട് വീടുകൾ തീയിട്ട് നശിപ്പിച്ചു. വെടിവയ്‌പ് തുടരുകയാണ്.