d

തനിക്ക് പറ്റിയ ആളെ കിട്ടുന്നതുവരെ വിവാഹം കഴിച്ചു കൊണ്ടിരിക്കുമെന്ന് ബോളിവുഡിലെ വിവാദ നായിക രാഖി സാവന്ത്. മുൻ ഭർത്താവ് ആദിൽഖാനുമായി വേർപിരിഞ്ഞ ശേഷമുള്ള വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു താരം. വേർപിരിഞ്ഞ ശേഷം ഇരുവരും പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.

തനിക്ക് ഉടൻ വിവാഹമോചനം അനുവദിക്കണം എന്ന് കോടതിയോട് അഭ്യർത്ഥിച്ചുകൊണ്ടായിരുന്നു രാഖിയുടെ പരാമ‌ർശം. ആദിൽ തട്ടിയെടുത്ത പണവും ഡൈവോഴ‌്സും കോടതി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് രാഖി പറയുന്നു. അതിലൂടെ എനിക്ക് വീണ്ടും ഭാവിയിൽ നല്ലൊരാളെ വിവാഹം കഴിച്ച് ജീവിക്കാനാകും. എനിക്ക് പറ്റിയ ആളെ കണ്ടെത്തുന്നതുവരെ ഞാൻ വിവാഹം കഴിച്ചുകൊണ്ടിരിക്കുമെന്നും അഭിമുഖത്തിൽ താരം വ്യക്തമാക്കുന്നു. അതു വരെ ഞാൻ പ്രണയിച്ചു കൊണ്ടിരിക്കും. കാരണം ഇത് എന്റെ ജീവിതമാണ്. മകിച്ചതിന് ശേഷം നമുക്ക് മറ്റൊരു ജീവിതമില്ല. ഹോളിവുഡിൽ നിരവധി പേർ ഒന്നിലധികം വിവാഹം കഴിക്കുന്നതും നിരവധി പേരെ പ്രണയിക്കുന്നതുമെല്ലാം കാണാം. അവിടെ അതൊരു പ്രശ്നമല്ല. ഇന്ത്യയിൽ മാത്രമാണ് ഈ നിയന്ത്രണങ്ങളുള്ളതെന്നും രാഖി പറയുന്നു.