
സൗദി അറേബ്യയിൽ നിലവിലുള്ള സ്വർണഖനികളോട് ചേർന്ന് സുപ്രധാന സ്വർണ നിക്ഷേപം കണ്ടെത്തിയതായി സൗദി മൈനിംഗ് കമ്പനി അറിയിച്ചു. മക്ക മേഖലയിലെ മൻസൂറ, മസാറ സ്വർണ ഖനികളോട് ചേർന്നാണ് പുതിയ നിക്ഷേപ സ്ഥലങ്ങൾ കണ്ടെത്തിയത്. 2022ൽ ആരംഭിച്ച പര്യവേക്ഷണ പരിപാടിയിലെ ആദ്യത്തെ കണ്ടെത്തലാണിതെന്നാണ് വിവരം.