
വെടിനിറുത്തൽ ചർച്ച ചെയ്യാനുള്ള കാബിനറ്റ് യോഗം റദ്ദാക്കി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അതിതീവ്ര വലതുപക്ഷത്തിന്റെ സമ്മർദ്ദത്തെ തുടർന്നാണ് യോഗം റദ്ദാക്കിയത്. ബന്ദിമോചനം വൈകുന്നതിൽ ഇസ്രയേലിൽ പ്രതിഷേധം ശക്തമാകുകയാണ്. തെക്കൻ ഗാസയിലെ ജനസാന്ദ്രതയേറിയ ഇടങ്ങളിൽ കനത്ത വ്യോമാക്രമണമാണ് ഇസ്രയേൽ നടത്തുന്നത്.