
ലണ്ടൻ: ഇംഗ്ലീഷ് പ്രമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ആസ്റ്റൺ വില്ല ബേൺലിയെ 3-2ന് കീഴടക്കി രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി മൂന്നാം സ്ഥാനത്തേക്ക് കയറി. രണ്ടാം സ്ഥാനത്തായിരുന്ന ആഴ്സനൽ രണ്ടിൽ നിന്ന് നാലിലേക്ക് വീണു. വില്ലയുടെ തട്ടകമായ വില്ല പാർക്കിൽ നടന്ന മത്സരത്തിൽ ലിയോൺ ബെയ്ലിയും മൂസ്സ ഡിയാബിയും പെനാൽറ്റിയിലൂടെ ഡഗ്ലസ് ലൂയിസുമാണ് വില്ലയ്ക്കായി ലക്ഷ്യം കണ്ടത്. അംഡൗനിയും ഫോസ്റ്ററുമാണ് ബേൺലിയുടെസ്കോറർമാർ. 56-ാം മിനിട്ടിൽ ബെർഗെസചുവപ്പുകാർഡ് കണ്ട് പുറത്തുപോയതിനാൽ പത്തുപേരുമായി കളിക്കേണ്ടി വന്നത് ബേൺലിക്ക് തിരിച്ചടിയായി. റോഡ്രിയും ജൂലിയൻ അൽവാരും നേടിയ ഗോളുകളാണ് സിറ്റിയ്ക്ക് ജയമൊരുക്കിയത്. ചെൽസി 3-2ന് ലുറ്റൺ സിറ്റിയെ കീഴടക്കി.