
മുംബയ്: അവസാന പന്തുവരെ ആവേശം നീണ്ടു നിന്ന ഇന്ത്യയ്ക്ക് എതിരായ രണ്ടാം ഏകദിനത്തിൽ മൂന്ന് റൺസിന്റെ നാടകീയ ജയം നേടി ഓസ്ട്രേലിയ ഒരു കളി ബാക്കി നിൽക്കെ തന്നെ പരമ്പര 2-0ത്തിന് സ്വന്തമാക്കി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 258 റൺസ് എടുത്തു. മറുപടിക്കിറങ്ങിയ ഇന്ത്യ പൊരുതി നോക്കിയെങ്കിലും 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 255 ൺസ് നേടാനെ കഴിഞ്ഞുള്ളൂ.