pic

മോസ്കോ :തെക്ക് - പടിഞ്ഞാറൻ റഷ്യയിൽ വ്യാപക മിസൈലാക്രമണം നടത്തി യുക്രെയിൻ. യുക്രെയിൻ അതിർത്തിയോട് ചേർന്ന ബെൽഗൊറോഡ് നഗരത്തിൽ രണ്ട് കുട്ടികളടക്കം 14 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും റഷ്യ അറിയിച്ചു. ബ്രയാൻസ്ക്, ഒറിയോൾ, കുർസ്ക്, മോസ്കോ മേഖലകളിൽ 32 ഡ്രോണുകൾ വെടിവച്ചിട്ടെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

വെള്ളിയാഴ്ച കീവ് അടക്കമുള്ള നഗരങ്ങളിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയായിട്ടാണ് യുക്രെയിന്റെ ആക്രമണം. റഷ്യൻ വ്യോമാക്രമണത്തിൽ യുക്രെയിനിൽ 39 പേർ കൊല്ലപ്പെട്ടിരുന്നു. അധിനിവേശം ആരംഭിച്ച ശേഷം റഷ്യക്കുള്ളിൽ യുക്രെയിൻ നടത്തിയ ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നായിരുന്നു ഇന്നലത്തേത്.