petrol-pump

തിരുവനന്തപുരം: ഇന്ന് രാത്രി എട്ട് മുതൽ നാളെ പുലർച്ചെ ആറു വരെ സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ അടച്ചിടും. പെട്രോൾ പമ്പുകൾക്കുനേരെയുള്ള ഗുണ്ടാ ആക്രമണത്തിൽ പ്രതിഷേധിച്ച് ഓൾ കേരള ഫെഡറേഷൻ ഒഫ് പെട്രോളിയം ട്രേഡേഴ്സാണ് പമ്പുകൾ പൂട്ടാൻ ആഹ്വാനം ചെയ്തത്.

പ്രശ്നം പരിഹരിച്ചില്ലെങ്കിൽ മാർച്ച് 10 മുതൽ രാത്രി 10 വരെ മാത്രമേ പമ്പുകൾ പ്രവർത്തിക്കുകയുള്ളൂവെന്നും അസോസിയേഷൻ വ്യക്തമാക്കി. ഗുണ്ടാ ആക്രമണം തടയാൻ നിയമം വേണമെന്നാണ് ആവശ്യം.