andhra-pradesh

ഇന്ത്യയിൽ നിരവധി വൈവിധ്യങ്ങൾ നിറഞ്ഞ ക്ഷേത്രങ്ങളാണ് ഉള്ളത്. അതിൽ തന്നെ ചോളന്മാർ നിർമിച്ചെന്ന് കരുതുന്ന ക്ഷേത്രങ്ങൾക്ക് ഏറെ പ്രത്യേകതകളുണ്ട്. ശിവ ഭക്തരായ ഇവർ ഇന്ത്യയിലെ പലയിടങ്ങളിലും ശിവക്ഷേത്രങ്ങൾ പണിതിട്ടുണ്ട്. അത്തരത്തിൽ അവർ നിർമ്മിച്ചുവെന്ന് കരുതുന്ന ക്ഷേത്രമാണ് ആന്ധ്രാപ്രദേശിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഉമാ മഹേശ്വര ക്ഷേത്രം.

ചരിത്രവും ആത്മീയതയും കലയും ചില പ്രത്യേകത വിശ്വാസങ്ങളും നിറഞ്ഞ പുണ്യ ക്ഷേത്രമാണ് ഇത്. ആന്ധ്രാപ്രദേശിലെ കുർണൂലിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന്റെ പ്രശസ്തി ഉയർത്തുന്നത് അവിടെ സ്ഥിതി ചെയ്യുന്ന നന്ദികേശന്റെ ശില്പമാണ്. ശ്രീകോവിലിന് മുന്നിൽ ഇരിക്കുന്ന ഈ വിഗ്രഹം വളരുമെന്നാണ് ക്ഷേത്ര അധികൃതർ പറയുന്നത്.

11-ാം നൂറ്റാണ്ടിൽ ചോള രാജവംശത്തിന്റെ കാലത്താണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ഇവിടത്തെ കൊത്തുപണികളും വളരെ മനോഹരമാണ്. ഹിന്ദു പുരാണങ്ങളിൽ നന്ദി വെറുമൊരു മൃഗം മാത്രമല്ല. നന്ദി വിഗ്രഹത്തോട് പറയുന്ന ആഗ്രഹങ്ങൾ ശിവൻ കേൾക്കുമെന്നും ഒരു വിശ്വാസമുണ്ട്. ഈ ക്ഷേത്രത്തിലെ നന്ദി 20 വർഷം കൂടുമ്പോൾ ഒരു ഇഞ്ച് വളരുന്നുതായി കണ്ടെത്തിയിട്ടുണ്ട്.

andhra-pradesh

ആർക്കിയോളജിക്കൽ സ‌ർവേ ഓഫ് ഇന്ത്യയുടെ അഭിപ്രായത്തിൽ, ഓരോ എട്ട് വർഷത്തിലും 10 മില്ലിമീറ്റർ അല്ലെങ്കിൽ ഇരുപത് വർഷം കൂടുമ്പോൾ ഒരു ഇഞ്ച് എന്ന തോതിൽ ഈ നന്ദിയുടെ ശിൽപം വളരുന്നുവെന്നാണ്.

നന്ദി മാത്രമല്ല കാക്കകളുടെ സാന്നിദ്ധ്യവും ഈ ക്ഷേത്രത്തിൽ ഉണ്ടായിരിക്കില്ലെന്നത് മറ്റാെരു പ്രത്യേകതയാണ്. മുൻപ് ഈ ക്ഷേത്രത്തിൽ കാക്കകൾ നിരന്തരം ശല്യം ചെയ്തിരുന്നെന്നും അതിനാൽ ക്ഷേത്രത്തിൽ പ്രവേശിക്കരുതെന്ന് ശപിച്ചിട്ടുണ്ടെന്നുമാണ് വിശ്വാസം. വിദേശത്ത് നിന്ന് പോലും നിരവധി പേരാണ് ഈ ക്ഷേത്രത്തിൽ സന്ദർശനത്തിനെത്തുന്നത്.

Nandi idol in Sri Yaganti Uma Maheswara Temple Kurnool Andhra Pradesh This Nandi is Growing 1 Inch in Every 20 Years and also
Nandi of Yaganti will come alive and shout when Kali Yuga ends. pic.twitter.com/f5rNHVEEf7

— Bharat Temples 🇮🇳 (@BharatTemples_) May 5, 2020