
പ്രാതലിൽ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തേണ്ടത് ശരീരത്തിന് അത്യന്താപേക്ഷിതമാണ്.എല്ലുകൾക്ക് ബലം ഉണ്ടാകുന്നതിനും ഭാരം നിയന്ത്രിക്കുന്നതിനും പ്രോട്ടീൻ സഹായിക്കുന്നു. പ്രോട്ടീനുകളിൽ ധാരാളമായി അടങ്ങിയിട്ടുള്ള അമിനോ ആസിഡുകൾ ശരീരത്തിലെ ഊർജം നിലനിറുത്തുന്നു. ആറ് മുതൽ ഏഴുഗ്രാം വരെ പ്രോട്ടീൻ അടങ്ങിയിട്ടുള്ള മുട്ട ദിവസേന കഴിക്കുന്നത് ഏറെ നന്നാണ്. പ്രോട്ടീനിന്റെ ഉറവിടമായ പറയുവർഗങ്ങളിൽ പ്രോട്ടീനും നാരുകളും ഉള്ളതിനാൽ ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ശീലമാക്കാം. വിറ്റാമിൻ കെ, ഇരുമ്പ്, സിങ്ക്, കാേപ്പർ, പൊട്ടാസ്യം, മഗ്നീഷ്യം, സെലീനിയം എന്നിവയാൽ സമ്പുഷ്ടമായ മത്തങ്ങ വിത്തുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.
സ്പെഷ്യൽ സാലഡ് ചേരുവകൾ
തയ്യാറാക്കുന്ന വിധം
തലേദിവസം രാവിലെ വെള്ളത്തിൽ ഇട്ടുവച്ച ചെറുപയർ /കപ്പലണ്ടി രാത്രി വാർത്തു വയ്ക്കുക. രാവിലെ ആകുമ്പോഴേക്കും മുളച്ചിട്ടുണ്ടാകും. മുളച്ച പയറ് വർഗങ്ങൾ ആവിയിൽ പുഴുങ്ങി എടുക്കുക (10മിനിറ്റ്). ശേഷം ചെറുതായി അരിഞ്ഞ വെള്ളരി, കാരറ്റ്, തക്കാളി, പച്ചമുളക്, മല്ലിയില എന്നിവ ആവശ്യത്തിന് ഉപ്പും നാരങ്ങാനീര് പിഴിഞ്ഞതും മല്ലിയിലയും ചേർത്ത് ഒരു പാത്രത്തിൽ ഇളക്കി യോജിപ്പിക്കുക. ആവി കയറ്റിയ ചെറുപയർ / കപ്പലണ്ടി ഇടുക. അതിനു ശേഷം നന്നായി ഇളക്കി എടുക്കുക.