baby

ആലപ്പുഴ: ഒന്നരവയസുകാരന് അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദ്ദനം. ആലപ്പുഴ കുത്തിയതോട് സ്വദേശി ബിജുവിന്റെ മകൻ കൃഷ്ണജിത്തിനെയാണ് അമ്മ ദീപയുടെ ആൺസുഹൃത്ത് മർദ്ദിച്ചത്. കുട്ടിയെ ഇപ്പോൾ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

പ്രതി തിരുവിഴ സ്വദേശി കൃഷ്ണകുമാറിനായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. ദീപയ്ക്ക് ഒപ്പമായിരുന്നു കൃഷ്ണജിത്ത് താമസിച്ചിരുന്നത്. മർദിച്ച ശേഷം കൃഷ്ണകുമാർ, ദീപയുടെ ഭർത്താവിന്റെ വീട്ടിലെത്തി കുട്ടിയെ ഏൽപ്പിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. കുട്ടിയുടെ ദേഹമാസകലം ചൂരലുകൊണ്ട് അടിച്ച പാടുകളുണ്ട്. കെെയിൽ പൊട്ടലുണ്ടെന്ന് പൊലീസ് പറഞ്ഞു. അമ്മയും കുട്ടിയെ മർദിച്ചെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.