തിരുവനന്തപുരം: കെ.കരുണാകരൻ സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ കെ.കരുണാകരൻ അനുസ്‌മരണം നാളെ വൈകിട്ട് നാലിന് പ്രസ് ക്ലബ് ഹാളിൽ കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കെ.മുരളീധരൻ എം.പി അദ്ധ്യക്ഷനാകുന്ന യോഗത്തിൽ മുൻമന്ത്രി സി. ദിവാകരൻ,പാലോട് രവി,എൻ.പീതാംബരക്കുറുപ്പ്,വി.എസ്.ശിവകുമാർ,ടി.ശരത്ചന്ദ്ര പ്രസാദ്,മര്യാപുരം ശ്രീകുമാർ,ഇബ്രാഹിംകുട്ടി കല്ലാർ,കെ.മഹേശ്വരൻ നായർ എന്നിവർ സംസാരിക്കും.