
മൂന്ന് മാസത്തിൽ താഴെ മാത്രം കാലയളവിൽ നടന്ന ഇസ്രായേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകരുടെ എണ്ണം മൂന്ന് പതിറ്റാണ്ടിനിടയിലെ സംഘർഷങ്ങളിൽ കൊല്ലപ്പെട്ടവരെക്കാൾ കൂടുതലാണെന്ന് ഇൻ്റർനാഷനൽ ഫെഡറേഷൻ ഓഫ് ജേർണലിസ്റ്റിന്റെ (ഐ.എഫ്.ജെ) കണക്കുകൾ വ്യക്തമാക്കുന്നു. 2023ൽ 94 മാധ്യമപ്രവർത്തകർ കൊല്ലപ്പെടുകയും 400 പേർ ജയിലിൽ അടക്കപ്പെടുകയും ചെയ്തു. ഇതിൽ 68 പേരും ഇസ്രായേൽ- പാലസ്തീൻ സംഘർഷം റിപ്പോർട്ട് ചെയ്യപ്പെടുന്നതിനിടെയാണ് ജീവൻ നഷ്ടമായത്. 2022ൽ യുക്രെയ്ൻ യുദ്ധത്തിനിടെ 12 പേർ അടക്കം 67 മാധ്യമ പ്രവർത്തകർക്കാണ് ജീവൻ നൽകേണ്ടി വന്നത്.