
മോസ്കോ : ശനിയാഴ്ച റഷ്യൻ പ്രവിശ്യാ തലസ്ഥാനമായ ബെൽഗൊറോഡിൽ ഉക്രെയ്ൻ നടത്തിയ ബോംബാക്രമണത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ 20 പേർ കൊല്ലപ്പെടുകയും 111 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റഷ്യ പറഞ്ഞു. ആക്രമണത്തിൽ തിരിച്ചടിക്കുമെന്നും റഷ്യ കൂട്ടിചേർത്തു. അതേസമയം ബെൽഗൊറോഡിനെതിരായ ആക്രമണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ, രണ്ട് റഷ്യൻ എസ്-300 മിസൈലുകൾ ഉക്രെയ്നിലെ രണ്ടാമത്തെ നഗരമായ ഖാർകിവിന്റെ മധ്യഭാഗത്ത് പതിച്ചതായും 16 ഉം 14 ഉം വയസ്സുള്ള രണ്ട് ആൺകുട്ടികൾ ഉൾപ്പെടെ 21 പേർക്ക് പരിക്കേറ്റതായി ഉക്രേനിയൻ അധികൃതർ പറഞ്ഞു. ഒരു മെഡിക്കൽ സ്ഥാപനത്തിനും മറ്റ് സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി അധികൃതർ കൂട്ടിചേർത്തു.