
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നടപ്പാക്കിയ മെഡിസെപ്പ് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി പ്രയോജനകരമല്ലെന്നും പിൻമാറാൻ താത്പര്യമുള്ളവരെ അനുവദിക്കണമെന്നും കേരള സംസ്ഥാന സർവീസ് പെൻഷണേഴ്‌സ് ഫ്രണ്ട്.
പദ്ധതിക്കായി കരാറിലേർപ്പെട്ടിട്ടുള്ള ആശുപത്രികളിൽ ഭൂരിഭാഗം ചികിത്സകൾക്കും ഇൻഷ്വറൻസ് പരിരക്ഷയില്ല. കൂടാതെ മിക്ക താലൂക്കുകളിലും ഒരാശുപത്രിയിൽപോലും മെഡിസെപ്പ് സേവനം ലഭ്യമല്ല. മദ്യപാനം, പുകവലി എന്നിവയുള്ളവർക്ക് ആനുകൂല്യമില്ലെന്ന ഇൻഷ്വറൻസ് കമ്പനികളുടെ പുതിയ നിലപാടും തിരിച്ചടിയാണ്. ഈ സാഹചര്യത്തിൽ പദ്ധതി പരാജയമാണെന്ന് പെൻഷണേഴ്‌സ് ഫ്രണ്ട് യോഗം വിലയിരുത്തി
പ്രസിഡന്റ് വി.എം. മോഹനൻ പിള്ള അദ്ധ്യക്ഷനായിരുന്നു. ഭാരവാഹികളായ മൈക്കിൾ സിറിയക്, പി. രാധാകൃഷ്ണക്കുറുപ്പ്, ഡോ. വർഗീസ് പേരയിൽ, ജയ്‌സൺ മാന്തോട്ടം, വടയക്കണ്ടി നാരായണൻ, പി.ജെ. മാത്യു, മാത്തച്ചൻ പ്ലാന്തോട്ടം, ജോയ് അഗസ്റ്റ്യൻ എന്നിവർ സംസാരിച്ചു.