തിരുവനന്തപുരം: നഗരസഭയും കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിട്ടിയും സംയുക്തമായി നടപ്പിലാക്കിവരുന്ന അക്ഷരശ്രീ തുടർവിദ്യാഭ്യാസപദ്ധതിയിലുള്ളവർക്ക് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ഗവ ഫോർട്ട് യു. പി സത്രം സ്‌കൂളിലെ പത്താംതരം,പ്ലസ് വൺ,പ്ലസ് ടു തുല്യതാ പഠിതാക്കൾക്കാണ് ആഘോഷം സംഘടിപ്പിച്ചത്. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ക്ലൈനസ് റൊസാരിയോ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. അക്ഷരശ്രീ പ്രോജക്ട് കോ ഓർഡിനേറ്റർ ബി.സജീവ് അദ്ധ്യക്ഷത വഹിച്ചു. ശ്രീകാര്യം ഗവ. ഹൈസ്കൂളിൽ കൗൺസിലർമാരായ സ്റ്റാൻലി ഡിക്രൂസ്, അർച്ചന മണികണ്ഠൻ എന്നിവർ പങ്കെടുത്തു. മെഡിക്കൽ കോളേജ് സ്‌കൂൾ, കോട്ടപ്പുറം സ്‌കൂൾ, വഴുതക്കാട് കോട്ടൻഹിൽ സ്‌കൂൾ, കമലേശ്വരം സ്‌കൂൾ തുടങ്ങിയ അക്ഷരശ്രീ സമ്പർക്ക പഠന കേന്ദ്രങ്ങളിൽ തുല്യതാ പഠിതാക്കൾ ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ ക്രിസ്‌മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു.