
ശ്രീനഗർ: ഭീകരരെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ജമ്മുകാശ്മീർ പൊലീസ്
ഒരു ലക്ഷം മുതൽ 12.5 ലക്ഷം രൂപവരെ ലഭിക്കും. വിവരം നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും അറിയിച്ചു.
ഭീകരരുടെ സാന്നിദ്ധ്യം, അതിർത്തികളിലെ അനധികൃത തുരങ്കങ്ങൾ, മയക്കുമരുന്ന് വിതരണം, ഡ്രോൺ സാന്നിദ്ധ്യം എന്നിവയെ കുറിച്ച് വിവരം നൽകുന്നവർക്കാണ് പാരിതോഷികം നൽകുക.
കാശ്‌മീരിലെ തെഹ്‌രീക് ഇ
ഹുറീയത്ത് നിരോധിച്ചു
കാശ്‌മീരിലെ വിഘടനവാദ സംഘടനയായ തെഹ്‌രീക് ഇ ഹുറീയത്ത് നിരോധിച്ച് ആഭ്യന്തര മന്ത്രാലയം. യു.എ.പി.എ അനുസരിച്ച് നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചു. ഇന്ത്യയിൽ നിന്ന് കാശ്‌മീരിനെ വേർപെടുത്താനും ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കാനും ശ്രമിച്ചെന്ന് കണ്ടെത്തിയെന്നും ഇതാണ് തീരുമാനത്തിനു പിന്നിലെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു. പാകിസ്ഥാനിൽ നിന്നടക്കം സാമ്പത്തിക സഹായം സ്വീകരിച്ച് സംഘടന നിയമവിരുദ്ധ പ്രവർത്തനം നടത്തി.