cricket

കൽപ്പറ്റ : കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നടക്കുന്ന കുച്ച് ബിഹർ ട്രോഫി അണ്ടർ 19 ക്രിക്കറ്റ് ടൂർണമെന്റിലെ യു.പിക്ക് എതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ കേരളം പൊരുതുന്നു. യു.പിയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 452നെതിരെ മൂന്നാം ദിനം കളിനിറുത്തുമ്പോൾ 401/9 എന്ന നിലയിലാണ്. 117 റൺസുമായി പുറത്താകാതെ നിൽക്കുന്ന വിജയ് എസ്.വിശ്വനാഥിന്റെ തകർപ്പൻ ബാറ്റിംഗാണ് കേരളത്തിന്റെ പോരാട്ടത്തിന് കരുത്ത് പകരുന്നത്. ക്യാപ്ടൻ അഹമ്മദ് ഇമ്രാൻ 54 റൺസ് നേടി. 17 റൺസുമായി എസ്.അഭിറാമാണ് കളിനിറുത്തുമ്പോൾ വിജയ്‌ക്ക് കൂട്ട്.