f

തി​രു​വ​ന​ന്ത​പു​രം​:​ ​രാജ്യത്തെ 50 നഗരങ്ങളിൽ മെട്രോ റെയിൽ പദ്ധതി നടപ്പാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന സ്വപ്നത്തിനൊപ്പം ചിറക് വിരിച്ച് തിരുവനന്തപുരവും, തലസ്ഥാനത്ത് മെട്രോ റെയിൽ നടപ്പാക്കുന്നതിന്റെ പുതുക്കിയ പദ്ധതി റിപ്പോർട്ട് ജനുവരി 15ന് മെട്രോ റെയിൽ കൈമാറും. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളവും ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.


യാ​ത്ര​ക്കാ​ർ​ക്ക് ​തി​രു​വ​ന​ന്ത​പു​രം​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ലും​ ​ത​മ്പാ​നൂ​ർ​ ​ബ​സ് ​സ്റ്റാ​ന്റി​ലും​ ​ടെ​ക്നോ​പാ​ർ​ക്കി​ലു​മ​ട​ക്കം​ ​വേ​ഗ​ത്തി​ലെ​ത്താ​ൻ​ ​മെ​ട്രോ​ ​സ​ഹാ​യി​ക്കും.​ ​നി​ർ​ദ്ദി​ഷ്ട​ ​ക​ര​മ​ന​-​പ​ള്ളി​പ്പു​റം​ ​മെ​ട്രോ​പാ​ത​യി​ലേ​ക്ക് ​വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും​ ​ടെ​ക്നോ​പാ​ർ​ക്കി​ലേ​ക്കും​ ​ലൂ​പ്പ് ​സ​ർ​ക്കി​ൾ​ ​ഉ​ൾ​പ്പെ​ടു​ത്തും.​ ​ഇ​തി​ലൂ​ടെ​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​മെ​ട്രോ​ ​ലാ​ഭ​ത്തി​ലാ​യി​രി​ക്കു​മെ​ന്നാ​ണ് ​വി​ല​യി​രു​ത്ത​ൽ.​ ​പു​തി​യ​ ​സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ​ ​ഉ​പ​യോ​ഗി​ച്ചാ​ൽ​ ​ര​ണ്ടു​വ​ർ​ഷ​ത്തി​ന​കം​ ​നി​ർ​മ്മാ​ണം​ ​പൂ​ർ​ത്തി​യാ​ക്കാം. അ​യ​ൽ​ജി​ല്ല​ക​ളി​ൽ​ ​നി​ന്ന് ​ബ​സി​ലും​ ​ട്രെ​യി​നി​ലും​ ​ത​ല​സ്ഥാ​ന​ത്തെ​ത്തു​ന്ന​വ​ർ​ക്ക് ​മെ​ട്രോ​യി​ൽ​ ​വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങാം.​ ​വി​ദേ​ശ​ത്ത് ​നി​ന്നെ​ത്തു​ന്ന​വ​ർ​ക്ക് ​ല​ഗേ​ജു​ക​ളു​മാ​യി​ ​ട്രെ​യി​ൻ​-​ബ​സ് ​സ്റ്റേ​ഷ​നു​ക​ളി​ലു​മെ​ത്താം.​ ​ത​ല​സ്ഥാ​ന​ത്തെ​ ​തി​ര​ക്കൊ​ഴി​വാ​ക്കാ​ൻ​ ​ക​ഴ​ക്കൂ​ട്ട​ത്തെ​ത്തി​ ​ബ​സി​ൽ​ ​മ​റ്റ് ​ജി​ല്ല​ക​ളി​ലേ​ക്ക് ​പോ​കാ​നു​മാ​കും.​ ​സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും​ ​ഗു​ണ​മാ​കും.


ക​ഴ​ക്കൂ​ട്ടം​-​കാ​രോ​ട് ​ബൈ​പ്പാ​സി​ന്റെ​ ​മീ​ഡി​യ​നി​ൽ​ ​സ്ഥാ​പി​ക്കു​ന്ന​ ​തൂ​ണു​ക​ളി​ൽ​ ​മെ​ട്രോ​പാ​ത​ ​സ്ഥാ​പി​ക്കു​ന്ന​താ​ണ് ​പ​രി​ഗ​ണ​ന​യി​ൽ.​ ​ചി​ലേ​ട​ത്ത് ​ഭൂ​ഗ​ർ​ഭ​പാ​ത​ക​ളും​ ​വേ​ണം.​ ​ഡി.​എം.​ആ​ർ.​സി​യു​ടെ​ ​ജി​യോ​-​ടെ​ക്നി​ക്ക​ൽ​ ​പ​ഠ​ന​ത്തി​ലാ​വും​ ​അ​ന്തി​മ​തീ​രു​മാ​നം.​ ​റോ​ഡ്,​ ​റെ​യി​ൽ,​ ​വ്യോ​മ,​ ​ജ​ല​ഗ​താ​ഗ​ത​ ​മാ​ർ​ഗ​ങ്ങ​ളു​ൾ​പ്പെ​ടു​ത്തി​യു​ള്ള​ ​സ​മ​ഗ്ര​മാ​യ​ ​ഗ​താ​ഗ​ത​പ​ദ്ധ​തി​യും​ ​ത​യ്യാ​റാ​വു​ന്നു​ണ്ട്.​ ​ആ​റ്രി​ങ്ങ​ൽ,​ ​നെ​യ്യാ​റ്റി​ൻ​ക​ര,​ ​വി​ഴി​ഞ്ഞം​ ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും​ ​മെ​ട്രോ​ ​നീ​ട്ടാം.​ ​മെ​ട്രോ​യു​ടെ​ ​ഭാ​ഗ​മാ​യു​ള്ള​ ​ശ്രീ​കാ​ര്യം,​ ​ഉ​ള്ളൂ​ർ,​ ​പ​ട്ടം​ ​ഫ്ലൈ​ ​ഓ​വ​റു​ക​ൾ​ക്ക് ​പ്രാ​ഥ​മി​ക​ ​ന​ട​പ​ടി​യാ​യി​ട്ടു​ണ്ട്.​ ​പൊ​തു​ഗ​താ​ഗ​ത​ ​സം​വി​ധാ​നം​ ​മെ​ട്രോ​യ്ക്കൊ​പ്പം​ ​ചേ​ർ​ക്കാ​ൻ​ ​സം​യോ​ജി​ത​ ​ട്രാ​ൻ​സ്‌​പോ​ർ​ട്ട് ​അ​തോ​റി​ട്ടി​യും​ ​രൂ​പീ​ക​രി​ക്കും.

കേ​ന്ദ്ര​ത്തി​നും​ ​ബി.​ജെ.​പി​ക്കും​ ​താ​ത്പ​ര്യ​മു​ള്ള​ ​ന​ഗ​ര​മാ​ണ് ​തി​രു​വ​ന​ന്ത​പു​രം. നി​ർ​ദ്ദി​ഷ്ട​ ​പ​ള്ളി​പ്പു​റം​-​ക​ര​മ​ന​ ​പാ​ത​യ്ക്ക് ​ചെ​ല​വ് 4,673​ ​കോ​ടി​യേ​യു​ള്ളൂ.​ ​വി​ഴി​ഞ്ഞം​ ​തു​റ​മു​ഖ​ത്തേ​ക്ക് ​നീ​ട്ടി​യാ​ൽ​ ​ക്രൂ​യി​സ് ​ഷി​പ്പു​ക​ളി​ലെ​ത്തു​ന്ന​ ​വി​ദേ​ശ​സ​ഞ്ചാ​രി​ക​ൾ​ക്കും​ ​ഗു​ണ​ക​രം. '​വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് ​മെ​ട്രോ​ക​ണ​ക്ടി​വി​റ്റി​ ​വ​രു​ന്ന​തോ​ടെ​ ​ത​ല​സ്ഥാ​നം​ ​വി​ക​സി​ക്കും.​ ​യാ​ത്ര​ക്കാ​ർ​ക്കും​ ​ഗു​ണ​ക​ര​മാ​ണെന്ന് കൊച്ചി മെട്രോ എം.‌ഡി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.