trophy
പെരുവള്ളൂർ റെയ്ഞ്ച് ടീമിനുള്ള ട്രോഫി വിതരണം എസ്.എം.തങ്ങൾ ചേളാരി നിർവഹിക്കുന്നു

പെരുവള്ളൂർ: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ചേളാരി മേഖല മുസാബഖ ഇസ്ലാമിക് കലാ സാഹിത്യ മത്സരത്തിൽ മുഅല്ലിം, വിദ്യാർത്ഥി വിഭാഗങ്ങളിൽ പെരുവള്ളൂർ റെയ്ഞ്ച് ജേതാക്കളായി. വിദ്യാർത്ഥി വിഭാഗത്തിൽ തേഞ്ഞിപ്പലം, ചേലേമ്പ്ര മൂന്നു യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. മുഅല്ലിം വിഭാഗത്തിൽ ചേലേമ്പ്ര റെയ്ഞ്ച് രണ്ടാം സ്ഥാനം നേടിയപ്പോൾ ചെട്ടിപ്പടി റെയ്ഞ്ച് മൂന്നാം സ്ഥാനത്തിന് അർഹരായി. പെരുവള്ളൂർ കാടപ്പടി ഫുൾ ബ്രൈറ്റ് ഗ്ലോബൽ സ്‌കൂൾ കാംപസിൽ നടന്ന പരിപാടി എസ്.കെ.ജെ.എം ജില്ലാ പ്രസിഡന്റ് സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് അനസ് ഫൈസി അദ്ധ്യക്ഷനായി.

പെരുവള്ളൂർ റെയ്ഞ്ച് ടീമിനുള്ള ട്രോഫി വിതരണം എസ്.എം.തങ്ങൾ ചേളാരി നിർവഹിക്കുന്നു