മലപ്പുറം: സർക്കാർ ജീവനക്കാരോടും അദ്ധ്യാപകരോടും പെൻഷൻകാരോടുമുള്ള സംസ്ഥാന സർക്കാറിന്റെ നിഷേധാത്മക സമീപനത്തിൽ പ്രതിഷേധിച്ച് ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻ ജനുവരി 24ന് സംസ്ഥാന വ്യാപകമായി നടത്തുന്ന സൂചനാ പണിമു
ടക്കിന്റെ ഭാഗമായി മലപ്പുറത്ത് സമര പ്രഖ്യാപന കൺവെൻഷൻ നടന്നു. കേരള സ്‌റ്റേറ്റ് പെൻഷനേഴ്സ് സംഘ് സംസ്ഥാന പ്രസിഡന്റ് എം.കെ.സദാനന്ദൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഫെറ്റോ ജില്ലാ പ്രസിഡന്റ് എ.വി ഹരീഷ്.അധ്യക്ഷത വഹിച്ചു.