മലപ്പുറം: ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അദബ് സിൽസില ഉർദുവിന്റെ മുശറഫ് ആലം സൗഖി പ്രഥമ ദേശീയ അവാർഡ് അലഹാബാദിൽ വെച്ച് ഡോ.കെ.പി.ശംസുദ്ദീൻ തിരൂർക്കാട് ഏറ്റുവാങ്ങി. ഉർദു സാഹിത്യകാരൻ ഇർഫാൻ ജാഫ്രിയാണ് പുരസ്‌കാരം കൈമാറിയത്. ചടങ്ങിനോടനുബന്ധിച്ച് സെമിനാറും ദേശീയ കവിയരങ്ങും സംഘടിപ്പിച്ചിരുന്നു. കേരളത്തിലെ ഉർദു ഭാഷാ സാഹിത്യത്തിന് നല്കിയ സമഗ്ര സംഭാവന മുൻ നിർത്തിയാണ് ശംസുദ്ദീൻ തിരൂർക്കാടിനെ അവാർഡിന് പരിഗണിച്ചത്.