rudra-pooja
രുദ്ര പൂജ

മലപ്പുറം: ആർട്ട് ഓഫ് ലിവിംഗ് വേദിക് ധർമ്മ സംസ്ഥാൻ നയിക്കുന്ന വൃശ്ചിക മാസ രുദ്ര പൂജ ജില്ലയിലെ 40 കേന്ദങ്ങളിൽ നടക്കുന്നതായി പൂജാ കോ-ഓർഡിനേറ്റർമാരായ വി.എം.ബീന, ആർ.അജയ് എന്നിവർ അറിയിച്ചു. ശ്രീ ശ്രീ രവിശങ്കർ വിഭാവനം ചെയ്തിരിക്കുന്ന പൂജക്ക് ജില്ലയിൽ കാർമികത്വം വഹിക്കുന്നത് സാധ്വി ചിന്മയ ജി, പണ്ഡിറ്റ് സുബ്രമണ്യം, പണ്ഡിറ്റ് ശിവ ശർമ്മ എന്നിവരാണ്. വൃശ്ചികംഒന്നിന് ആരംഭിച്ച പൂജ ആറിന് വൈകുന്നേരം ഐക്കരപ്പടിയിൽ സമാപിക്കും.