aids
എയ്ഡ്സ് ദിനാചരണം

നിലമ്പൂർ: ലോക എയ്ഡ്സ് ദിനാചരണം നിലമ്പൂരിൽ വിവിധ പരിപാടികളോടെ നടത്തി. ജൻ ശിക്ഷൺ സൻസ്ഥാന്റെ നേതൃത്വത്തിൽ ഘോഷയാത്ര, ബോധവൽക്കരണ ക്ലാസ്, വിവിധ മത്സരങ്ങൾ എന്നിവ നടന്നു. ചടങ്ങ് പി.വി.അബ്ദുൾ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. ജെ.എസ്.എസ് ഡയറക്ടർ വി.ഉമ്മർ കോയ അദ്ധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ.ജിപിൻ ക്ലാസ്സെടുത്തു. പ്രോഗ്രാം ഓഫീസർ സി.ദീപ, പി.പി.ശ്രീരാഗ്, പി.സാജിത, കെ.നദീറ സംസാരിച്ചു.