
വണ്ടൂർ: വണ്ടൂർ പാലിയേറ്റീവ് ക്ലിനിക്കിൽ മെഡിക്കൽ ഫണ്ട് സമാഹരണ ക്യാമ്പയ്ന് തുടക്കമായി. പുലിക്കോട്ടിൽ ഹൈദർ സ്മാരക കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ വച്ച് തോണിക്കടവൻ മുസ്തഫ ആദ്യ ഗഡു നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. ചെയർമാൻ ഡോ.അനീഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.സാദത്തലി, സപ്പോട്ടിംഗ് കമ്മിറ്റി ചെയർമാൻ അക്ബർ കരുമാര, വണ്ടൂർ വികസന ഫോറം പ്രസിഡന്റ് കെ.ടി.സലീം, പാലിയേറ്റീവ് വൈസ് ചെയർമാൻ ഷരീഫ് തുറക്കൽ, ജോ.സെക്രട്ടറി ടി.ഷംസാലി, കെ.ടി.മുഹമ്മദാലി എന്നിവർ പ്രസംഗിച്ചു.