
എടപ്പാൾ: കാലടി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതി യിൽ ഉൾപ്പെടുത്തി തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഗം ബൂട്ടും കൈയുറയും നൽകി. കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി.ബാബു വിതരണോൽഘാടനം നടത്തിയ ചടങ്ങിൽ വൈസ് പ്രസിഡന്റ് ബൽകീസ് കൊരണപറ്റ അദ്ധ്യക്ഷയായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.കെ.ആനന്ദൻ, എൻ.കെ.അബ്ദുൽ ഗഫൂർ,മെമ്പർമാരായ പി.ജിജിൻസി, സലീന, രജിത, രജനി, ഉദ്യോഗസ്ഥരായ അപർണ, ഷാഹുൽ, ഷാഫി, ബാബു തൊഴിലുറപ്പ് മേറ്റുമാർ തുടങ്ങിയവർ പങ്കെടുത്തു.