krishi

പൊന്നാനി: ജൈവ പച്ചക്കറി കൃഷി ക്യാമ്പയിന് തുടക്കം കുറിച്ചു. പച്ചക്കറി കൃഷിയുടെ തൈ നടീൽ ഉദ്ഘാടനം പൊന്നാനി കോസ്റ്റൽ പോലീസ് സ്റ്റേഷൻ എ. എസ്. ഐ റുബീന എം നിർവഹിച്ചു. വാർഡ് കൗൺസിലർ എ. ബാത്തിഷ അദ്ധ്യക്ഷത വഹിച്ചു. പൊലീസുകാരായ രാജു, സൗമ്യ, യുവ കർഷക റാഫിന, വായനശാല പ്രവർത്തകരായ ബൽകീസ്, ബാവ, നൂർജഹാൻ, അബൂബക്കർ, വി.എം.ബക്കർ, ഹൈദർ തുടങ്ങിയവർ പങ്കെടുത്തു.
ശ്രീരാജ് സ്വാഗതവും, പി.എസ്.കരീം നന്ദിയും പറഞ്ഞു.