
ചങ്ങരംകുളം: കോക്കൂർ ജി.എച്ച്.എസ്.എസ് സ്‌കൂൾ 2001-2002 എസ്.എസ്.എൽ.സി ബാച്ച് പൂർവവിദ്യാർത്ഥി സംഗമം ഡിസംബർ 31ന് നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ നാലു വർഷത്തോളമായി ജീവ കാരുണ്യ രംഗത്ത് നിരവധി പ്രവർത്തനങ്ങളാണ് കൂട്ടായ്മ ചെയ്തുവരുന്നത്. രാവിലെ 10ത്തിന് തുടങ്ങുന്ന പരിപാടിയിൽ മുന്നൂറോളം സഹപാഠികൾ പങ്കെടുക്കും. തുടർന്ന് പൂർവ്വവിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറും. ശിഹാബ് മോസ്‌കോ,കാർത്തിക, സലിം,ബാലിഷ്, സുഷിത, സുഹറ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.