
ചങ്ങരംകുളം: ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ്, അനന്ത സാദ്ധ്യതകൾ എന്ന വിഷയത്തിൽ സ്‌കൂൾ കോളേജ് കുട്ടികളിലെ ശാസ്ത്ര അഭിരുചി വളർത്തുന്നതിന്റെ ഭാഗമായി ലെസ്സൺ ലെൻസ് ഇന്റഗ്രേറ്റഡ് സ്‌കൂളിൽ നടക്കുന്ന നാലാമത് ഇന്റർനാഷണൽ കോൺഫ്രൻസ് കോൺസിറ്റ് 2023 ഓൾ ഇന്ത്യ ടെക്നിക്കൽ എഡ്യൂക്കേഷൻ അഡൈ്വസർ ഡോ.രമേശ് ഉണ്ണികൃഷ്ണൻ ഉദ്്ഘാടനം ചെയ്തു. ഡോ.എം.അബ്ദുറഹ്മാൻ വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂൾ പ്രിൻസിപ്പൽ ഡോ.ലെമിയ, ഒളിമ്പ്യാട് ജേതാവ് ഭാനവ് എന്നിവർ വിഷയത്തിൽ പ്രഭാഷണങ്ങൾ നടത്തി. സ്‌കൂൾ ചെയർമാൻ ഷാനവാസ് വട്ടത്തൂർ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ അക്കാദമിക് ഹെഡ് പി.യഹിയ ആമയം ചടങ്ങിൽ സ്വാഗതം ആശംസിക്കുകയും നവാസ് ഹുദവി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.