
എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2023-24 വാർഷിക പദ്ധതികളുടെ ഭാഗമായിട്ടുള്ള 'പെണ്ണിടം' വനിതാ സാംസ്‌കാരികോത്സവം പദ്ധതിയുടെ ഭാഗമായി ഹരിതാഭം -ഹരിതകർമ്മ സേനയ്ക്ക് ആദരം പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ആർ.ഗായത്രി സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് സി.രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് തദ്ദേശസ്വയംഭരണ വകുപ്പ് ജില്ല ജോയിന്റ് ഡയറക്ടർ പ്രീതി മേനോൻ ഉദ്ഘാടനം ചെയ്തു.