
വളാഞ്ചേരി: ഹിന്ദി അധ്യാപക് മഞ്ച് മലപ്പുറം ജില്ലാ സമ്മേളനം നടത്തി. പ്രഫ. കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എ.റഫീഖ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ അഷ്രഫ് അമ്പലത്തിങ്ങൽ മുഖ്യാതിഥിയായി. പരീക്ഷകളിലെ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. വിവിധ ഉപജില്ലകളിൽ നിന്നായി മുന്നൂറിലധികം അദ്ധ്യാപകർ പങ്കെടുത്തു. നഗരസഭ സ്റ്റാൻഡിംഗ്് കമ്മിറ്റി ചെയർമാൻമാരായ മുജീബ് വാലാസി, റൂബി, സി.എം.റിയാസ്,ദീപ്തി ശൈലേഷ്, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ. മുഹമ്മദ് മുസ്തഫ,സംസ്ഥാന ട്രഷറർ വിനോദ് കുരുവമ്പലം, സംസ്ഥാന വൈസ് പ്രസിഡന്റ് പി.അബ്ദുൽ അസീസ്, സംസ്ഥാന സെക്രട്ടറി കെ.രാമകൃഷ്ണൻ, സംസ്ഥാന ഐ.ടി.കോർഡിനേറ്റർ കെ.എ. ഹാരിസ്, ജില്ല സെക്രട്ടറി കെ.വി സിന്ധു, ജില്ല ട്രഷറർ അലി സത്താർ, ജില്ല വൈസ് പ്രസിഡന്റുമാരായ സേതു വാഴമ്പറ്റ, സി.സുരേഷ് രാജൻ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ എം.ലീല,സത്യ നാരായണൻ,സക്കീർ ഹുസൈൻ, ജില്ല ഐടി കോ-ർഡിനേറ്റർ എം ശശികുമാർ, ജില്ല കല സാംസ്‌കാരിക സമിതി കൺവീനർ അലി പറമ്പിൽ എന്നിവർ സംസാരിച്ചു.
കുറ്റിപ്പുറം ഉപജില്ല ഭാരവാഹികളായ പി.എം.ലുക്മാൻ, പി.എൻ.ബിന്ദു,സാജിത, എം.ഉമ്മർ,മിസിരിയ,ജയശ്രീ തുടങ്ങിയവർ നേതൃത്വം നൽകി.